കൊച്ചിയില്‍ നാളെ മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും

0

കൊച്ചി: കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ വിമാന സര്‍വീസ് ആരംഭിക്കും. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. പ്രളയം മൂലം നെടുമ്ബാശ്ശേരി വിമാനം അടച്ചിട്ടിരിക്കുന്നതിനെ തുടര്‍ന്നാണ് കൊച്ചിയിലെ നേവല്‍ എയര്‍ സ്ട്രിപ്പില്‍ നിന്നും വാണിജ്യ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. രാവിലെ 6 നും 10 നും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച്‌ ബംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും.

ഉച്ചയ്ക്ക് 2.10 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്ബത്തൂരില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം 6:30 ന് കോയമ്ബത്തൂരില്‍ എത്തിയ ശേഷം 7.30ന് ബംഗളൂരുവിലെത്തും.

എയര്‍ഇന്ത്യയുടെ പ്രാദേശിക സര്‍വീസിനായുള്ള സബ്സിഡിയറി കമ്ബനിയായ അലയന്‍സ് എയര്‍ ആകും ഈ സെക്ടറില്‍ സര്‍വീസ് നടത്തുക.

 

Leave A Reply

Your email address will not be published.