പ്രളയക്കെടുതി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം നാളെ

0

തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യ​ക്കെ​ടു​തി​യും ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ച​ര്‍​ച്ച​ചെ​യ്യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. നാളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് യോ​ഗം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​നി ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​ണ് മു​ന്‍​തൂ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളും യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

Leave A Reply

Your email address will not be published.