മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

0

നോട്ടിംഗ്ഹാമില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ രണ്ടാമിന്നിംഗ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് നിലവില്‍ 292 റണ്‍സിന്റെ ലീഡുണ്ട്.

രണ്ടാം ദിനം തുടക്കത്തില്‍ 329 റണ്‍സിന് ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് അവസാനിച്ചു. നായകന്‍ വിരാട് കോഹ്ലി(97), അജിങ്ക്യ രഹാനെ(81), ശിഖര്‍ ധവാന്‍(35) രാഹുല്‍(23) എന്നിവരുടെ മികവിലാണ് ഇന്ത്യ 329 റണ്‍സ് എടുത്തത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് വെറും 161 റണ്‍സിന് എല്ലാവരും പുറത്തായി.

അഞ്ച് വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ബുമ്ര, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. 39 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. വെറും 38.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് പിടിച്ചുനില്‍ക്കാനായത്.

രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എടുത്ത് നില്‍ക്കുകയാണ്. 33 റണ്‍സുമായി പൂഡാരയും എട്ട് റണ്‍സുമായി കോഹ്ലിയുമാണ് ക്രീസില്‍. 44 റണ്‍സെടുത്ത ധവാന്‍, 36 റണ്‍സെടുത്ത രാഹുല്‍ എന്നിവരാണ് പുറത്തായത്

Leave A Reply

Your email address will not be published.