കേരളത്തിന് ആവശ്യസാധനങ്ങളുമായി പന്നീര്‍ ശെല്‍വം നേരിട്ടെത്തി

0

ചെന്നൈ: കേരളത്തിന്  ആറു ലോഡ് അവശ്യ സാധനങ്ങള്‍ ഉപമുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം നേരിട്ടെത്തി റവന്യൂ വകുപ്പിന് കൈമാറി. ഇടുക്കി ജില്ലയിലൂടെ കേരളത്തിലേക്കെത്താന്‍ കഴിയുന്ന കമ്ബംമെട്ട് വഴിയാണ് സാധനങ്ങള്‍ എത്തിച്ചത്. 500 മെട്രിക് ടണ്‍ അരി എത്തിക്കാനുള്ള രേഖകളും കൈമാറി. ഇടുക്കി ജില്ലയുടെ ബേസ് ക്യാമ്ബായ കട്ടപ്പന സെന്‍റ് ജോര്‍ജ്ജ് സ്ക്കൂളിലാണ് ഇവയെത്തിച്ചിരിക്കുന്നത്.

ഇവിടെ നിന്ന് ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യമ്ബുകളിലേക്ക് സാധനങ്ങള്‍ കൈമാറും. നിരവധി സംഘടനകളും സാധനങ്ങള്‍ ക്യാമ്ബിലേക്ക് എത്തിക്കുന്നുണ്ട്.പ്രളയത്തെ നേരിടാന്‍ സംസ്ഥാനത്തിന് എന്തു സഹായവും നല്‍കുമെന്ന് തമിഴ് നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ആറു ലോഡ് സാധനങ്ങള്‍ എത്തിച്ചത്.

Leave A Reply

Your email address will not be published.