ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സഹായം കേരളത്തിന് നല്‍കാമെന്ന് ഐക്യരാഷ്ട്രസഭ

0

ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പെട്ട കേരളത്തിന് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സഹായം നല്‍കാമെന്നും ദുരിതാശ്വാസത്തിലും പുനര്‍നിര്‍മ്മാണത്തിലും പങ്കുചേരാമെന്നും യുഎന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. രണ്ടുദിവസത്തിനകം നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളും. കേരളത്തിലെ പ്രളയ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അതീവ ഗുരുതര ദുരന്തമായി ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ ലഭിക്കുന്ന ലെവല്‍ മൂന്ന്(എല്‍3) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ദേശീയ ദുരന്തം എന്നത് പ്രയോഗം മാത്രമാണെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.