മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്‌റ്റില്‍

0

നെന്മാറ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്‌റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ശബ്‌ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

Leave A Reply

Your email address will not be published.