വിദേശത്തുനിന്ന് കേരളത്തിലേക്ക് അയക്കുന്ന സാധനങ്ങള്‍ക്ക് നികുതി ഒഴിവാക്കാന്‍ തീരുമാനം

0

ന്യൂഡല്‍ഹി: കേരളത്തിലേക്കു സഹായമായി വിദേശത്തുനിന്നയയ്ക്കുന്ന സാധനങ്ങള്‍ക്കു കസ്റ്റംസ് നികുതിയും ഐജിഎസ്ടിയും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശത്തുനിന്നുള്ള ദുരിതാശ്വാസ വസ്തുക്കള്‍ക്കു വന്‍ നികുതി ചുമത്തുന്നതുമൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ലോഡ് കണക്കിനു സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. പ്രളയം മുന്‍നിര്‍ത്തി പ്രത്യേക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടു നാലു ദിവസം മുമ്ബ് കേന്ദ്രസര്‍ക്കാരിനു കേരളം കത്ത് നല്‍കിയിരുന്നു. ബിഹാറിലും കാഷ്മീരിലും ദുരിത സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.