ചെങ്ങന്നൂരിലെ ക്യാമ്ബില്‍ രണ്ടര വയസുകാരി മരിച്ചു

0

ചെങ്ങന്നൂര്‍ദുരുതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്ബില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്ബതികളുടെ മകള്‍ അനവദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാമ്ബിലെത്തുമ്ബോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച്‌ മസ്തിഷ്‌കജ്വരമാവുകയായിരുന്നു. അടൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

Leave A Reply

Your email address will not be published.