അമിത് ഷായുടെ സുരക്ഷയ്ക്ക് ചെലവഴിക്കുന്ന പണം വെളിപ്പെടുത്താൻ കഴിയില്ലെന്ന്

0

ന്യൂഡൽഹി: ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക വെളിപ്പെടുത്താൻ കഴിയില്ലെന്ന് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ. വിവരാവകാശം വഴി ആവശ്യപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ മറുപടി ലഭിച്ചത്. വ്യക്തിപരമായ കാര്യം, സുരക്ഷ എന്നിവ സംരക്ഷിക്കേണ്ടതിനാൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നാണ് മറുപടി നൽകിയത്.

സുരക്ഷ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നത് വെളിപ്പെടുത്തുന്നത് വ്യക്തിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് വെളിപ്പെടുത്താത്തത്. അമിത് ഷാ രാജ്യസഭ അംഗമല്ലായിരുന്ന സമയത്ത് 2015 ജൂലൈ അഞ്ചിന് ദീപക് ജുനേജ ഫയൽ ചെയ്ത അപേക്ഷയ്ക്കാണ് ഇത്തരത്തിൽ മറുപടി നൽകിയത്. അമിത് ഷാ ബി ജെ പിയുടെ ദേശീയധ്യക്ഷനായതിനു ശേഷം അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്. എന്നാൽ, അദ്ദേഹം ഭരണഘടനാപരമായ ഒരു പദവിയും വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു അന്ന് ദീപക് അപേക്ഷ സമർപ്പിച്ചത്.

സർക്കാർ സുരക്ഷ നൽകുന്ന ആളുകളുടെ പട്ടികയും ദീപക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടി. ഇതിനെതിരെ ദീപക് സമർപ്പിച്ച അപ്പീലിലാണ് കമ്മീഷൻ തീരുമാനം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇപ്പോൾ അമിത് ഷാ രാജ്യസഭ അംഗമാണ്.

Leave A Reply

Your email address will not be published.