എനിക്ക് ഹോളിവുഡ്ൽ അഭിനയിക്കാൻ അവസരങ്ങളെന്നും ലഭിച്ചിട്ടില്ല, എന്നാൽ അതില്‍ ദുഖവുമില്ല ; ഷാരൂഖ്

0

ഭൂരിഭാഗം അഭിനേതാക്കളുടെ ലക്ഷ്യം ബോളിവുഡാണ്. എങ്ങനെയെങ്കിലും ബോളിവുഡ് ചിത്രങ്ങളിൽ മുഖം കാണിക്കണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്. എന്നാൽ ബോളിവുഡ് താരങ്ങളുടെ കണ്ണ് ഹോളിവുഡാണ്. ബോളിവുഡ് താരങ്ങളായ സീറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍ ,നവാസുദ്ദീന്‍ സിദ്ദിഖി, പ്രിയങ്ക ചോപ്ര തുടങ്ങിയവരെല്ലാം ഹോളിവുഡിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരമാണ് ഷാരൂഖ് ഖാൻ. വർഷങ്ങളായി ബോളിവുഡ് അടക്കി വാഴുകയാണ്. എന്നാൽ എന്തു കൊണ്ടാണ് ഇപ്പോഴും ഹോളിവുഡിനോട് അകലം പാലിക്കുന്നതെന്നുളള ചോദ്യം ഉയർന്നു വരുകയാണ്. ഇതിനു ഷാരൂഖ് തന്നെ ഉത്തരവും പറയുകയാണ്. ഇക്കണോമിക്‌ ടൈംസുമായുള്ള അഭിമുഖത്തില്ലാണ് താരം ഇക്കാര്യം പറയുന്നത്

എനിക്ക് ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരങ്ങളെന്നും ലഭിച്ചിട്ടില്ല, എന്നാൽ അതില്‍ ദുഖവുമില്ല. കാരണം അത്തരം സിനിമകളില്‍ അഭിനയിക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനമോ ആത്മവിശ്വാസമോ എനിക്കില്ലെന്നും ഷാരൂഖ് ഹാസ്യ രൂപേണേ പറയുന്നുണ്ട്. ഒരു സന്ദർഭത്തിൽ ടോം ക്രൂസ് പറയണം എനിക്ക് ബോളിവുഡിൽ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്ന്. അത് വളരെ അത്ഭുതകരമായിരിക്കും. അത് തീര്‍ച്ചയായും സംഭവിക്കും ഷാരൂഖ് പറഞ്ഞു. രാത്രിയില്‍ നമ്മള്‍ എല്ലാവരും ചന്ദ്രനെ നോക്കാറില്ലേ എന്ന് വെച്ച് അതിനെ വേണമെന്ന് പറയാൻ കഴിയുമോ എന്നും താരം ചോദിക്കുന്നു ഓം പുരിയാണ് ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ആദ്യം പോയത്. പിന്നീട് നിരവധി താരങ്ങൾ ഹിന്ദിയിൽ നിന്ന് ഹോളിവുഡിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. ഓം പുരിയ്ക്ക് ശേഷം ഇര്‍ഫാന്‍ ,നവാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരും ചിത്രങ്ങള്‍ ചെയ്തു. നടി പ്രിയങ്ക ചോപ്രയും ഹോളിവുഡിലെ തിരക്കുളള താരമായി മാറുകയാണ്യ

Leave A Reply

Your email address will not be published.