കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, ആക്ഷന്‍ ഹീറോയായി രജനികാന്ത് തിരകെയെത്തുന്നു!

0

രജനികാന്ത് എന്നാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ സ്റ്റൈലും ആക്ഷനുമാണ്. നാല് വര്‍ഷം കഴിഞ്ഞിരിക്കുന്നു ഒരു ആക്ഷന്‍ ഹീറോയായി രഡജനികാന്ത് സ്‌ക്രീനിലെത്തിയിട്ട്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ലിംഗ ആയിരുന്നു രജനികാന്തിന്റെ ആക്ഷന്‍ രംഗങ്ങളാല്‍ ശ്രദ്ധേയമായ ചിത്രം. 2014ലായിരുന്നു ലിംഗ റിലീസ് ചെയ്തത്. പിന്നാലെ എത്തിയ പ രഞ്ജിത ചിത്രങ്ങളായ കബാലിയും കാലയും ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രമെന്ന് വിശേഷിപ്പിച്ചിരുന്നെങ്കിലും ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളൊന്നും ഈ ചിത്രങ്ങളിലുണ്ടായിരുന്നില്ല.

തന്റെ പുതിയ ചിത്രത്തിലൂടെ ആരാധകരെ ത്രസിപ്പിക്കാന്‍ രജനികാന്ത് എത്തുന്നതായാണ് പുതിയ വിവരം. കാര്‍ത്തി സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. തൃഷ, സിമ്രാന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തൃഷ ആദ്യമായി ഒരു രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുകയാണ്. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ധിഖി, ബോബി സിന്‍ഹ തുടങ്ങി വന്‍താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ആദ്യ രണ്ട് ഷെഡ്യൂളുകളും ഉത്തരേന്ത്യയില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ തുടങ്ങി. പീറ്റര്‍ ഹെയ്ന്‍ സംഘട്ടനമൊരുക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് ചെന്നൈയിലെ ബിന്നി മില്ലില്‍ ചിത്രീകരിക്കുന്നത്. ബോംബേയില്‍ നിന്നുള്ള സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളാണ് ഈ സംഘട്ടനരംഗത്തിലുള്ളത്. 2007ല്‍ പുറത്തിറങ്ങിയ ശിവാജി, 2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍ എന്നിവയായിരുന്നു ആക്ഷന്‍ രംഗങ്ങളാല്‍ ആരാധകരെ ത്രസിപ്പിച്ച് വിജയം നേടിയ രജനികാന്ത് ചിത്രം. ശങ്കര്‍ ആയിരുന്നു ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ശങ്കറും രജനിയും ഒന്നിക്കുന്ന 2.0 ഈ വര്‍ഷം തിയറ്ററിലെത്തും.

Leave A Reply

Your email address will not be published.