ഡിഎംകെയിൽ വടംവലി; സ്റ്റാലിൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

0

ചെന്നൈ: കലൈഞ്ജറുടെ മരണശേഷം ഡിഎംകെയിൽ അധികാരത്തിന് വേണ്ടിയുള്ള വടംവലി മുറുകുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് എം കെ സ്റ്റാലിൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ട്രഷറർ സ്ഥാനത്തേക്ക് എസ് ദുരൈമുരുകനും പത്രിക നൽകിയിട്ടുണ്ട്. കരുണാനിധിയുടെ സ്മൃതികൂടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പാർട്ടി ആസ്ഥാനത്തെത്തിയായിരുന്നു ഇരുവരുടെയും നാമനിർദേശ പത്രികാ സമർപ്പണം. ചൊവ്വാഴ്ച ചേരുന്ന പാർട്ടി ജനറൾ കൗൺസിലിൽ ഇരുവരും സ്ഥാനമേൽക്കും.

അഴഗിരി പാർട്ടിയിൽ പിടിമുറുക്കുന്നതിനിടെയാണ് സ്റ്റാലിന്റെ നീക്കങ്ങൾ. അടുത്ത മാസം അഞ്ചിന് നടത്തുന്ന റാലി ശക്തിപ്രകടനമാക്കാനുളള തയ്യാറെടുപ്പിലാണ് അഴഗിരി. പാർട്ടിയുടെ യഥാർഥ അണികൾ തനിക്കൊപ്പമാണെന്ന് അഴിഗിരി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

സ്റ്റാലിനെ നേരത്തെ തന്നെ പിൻഗാമിയായി കരുണാനിധി പ്രഖ്യാപിച്ചിരുന്നു. സ്റ്റാലിന്റെ നീക്കം പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ജയലളിതയുടെ മരണശേഷം ഭിന്നത ഉടലെടുത്ത എഐഎഡിഎംകെയെ നേരിടാൻ ഡിഎംകെ ഒരുങ്ങുന്നതിനിടെയാണ് പാർട്ടിക്കുളളിലും ആഭ്യന്തര പ്രശ്നങ്ങൾ മൂർഛിക്കുന്നത്.

Leave A Reply

Your email address will not be published.