രണ്ടാം മത്സരത്തിലും ഗോളടിക്കാനാകാതെ റൊണാൾഡോ

0

ടൂറിന്‍: മാഡ്രിഡിൽ ഓരോ കളിയിലും സ്കോർ ചെയ്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇറ്റലിയിൽ അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. യുവന്റസിനായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പോർച്ചുഗൽ താരത്തിന് ഗോള്‍ കണ്ടെത്താനായില്ല. എന്നാൽ ലാസിയോയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് യുവന്റസ് തോൽപ്പിച്ചു. മിർലേം പാനിച്ച്, ക്രൊയേഷ്യൻ താരം മരിയോ മാന്‍സൂകിച്ച് എന്നിവരാണ് യുവന്റസിന്റെ ഗോളുകൾ നേടിയത്. ഗോൾ നേടാനായില്ലെങ്കിലും മാൻസൂകിച്ചിലൂടെ ഒരു ഗോളിന് വഴിയൊരുക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സാധിച്ചു. ഗോൾ നേടാൻ ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചില്ല.

Leave A Reply

Your email address will not be published.