തകര്‍ന്നത് പുനഃസ്ഥാപിക്കലല്ല നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍

0

കൊച്ചി : തകര്‍ന്നത് പുനഃസ്ഥാപിക്കലല്ല നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.കേരളം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടുണ്ട്.പുനര്‍നിര്‍മ്മാണ പദ്ധതി തയ്യാറാക്കി വരുന്നതേയുള്ളു. ഇതിനുള്ള പണം സര്‍ക്കാരിന് തനിച്ച് കണ്ടെത്താനാവില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

വന്‍തോതിലുള്ള ജനസഹായം ലഭിക്കുന്നുണ്ട്. കേന്ദ്രസഹായത്തിന് പുറമെ വിദേശസഹായം ലഭിക്കാനുള്ള സാധ്യതകള്‍ ആരായുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണെന്നും ഭൂരിഭാഗം പേരും ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.