പ്രളയം പിന്നെ ഓണം തുടങ്ങി നീണ്ട നാളത്തെ അവധികള്‍ക്കൊടുവില്‍ കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

0

മഴ, പ്രളയം പിന്നെ ഓണം തുടങ്ങി നീണ്ട നാളത്തെ അവധികള്‍ക്കൊടുവില്‍ കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഇന്ന് തുറക്കുകയാണ്. പ്രളയമേഖലയിലെ സ്‌കൂളുകളും പരിസരവും ശുചീകരണം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളെ ആഘോഷപൂര്‍വ്വം വരവേല്‍ക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം പകര്‍ന്ന അനുഭവപാഠങ്ങളുമായാണ് കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലെത്തുന്നത്. പ്രളയത്തില്‍ വീട് വിട്ടേറങ്ങേണ്ടി വന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയം നല്‍കിയത് സകൂളുകളായിരുന്നു. ദുരിതാശ്വാസ ക്യാംപുകളായിരുന്ന ഭൂരിപക്ഷം സ്‌കൂളുകളില്‍ നിന്നും ജനങ്ങള്‍ വീടുകളിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രളയം രൂക്ഷമായി ബാധിച്ച ആലപ്പുഴ ജില്ലയില്‍ ക്യാംപായി പ്രവര്‍ത്തിക്കുന്ന 118 സ്‌കൂളുകളും ഇതുവരെ വൃത്തിയാകാനാകാത്ത 98 സ്‌കൂളുകളും ഇന്ന് തുറക്കാനായിട്ടില്ല. ഇത് തിങ്കളാഴ്ചയോടെ തുറക്കാനാണ് ശ്രമം. പത്തനംതിട്ടയിലും തൃശ്ശൂരിലും ദുരിതാശ്വാസ ക്യാംപുകളായ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച വരെ അവധി നല്‍കിയിരിക്കുയാണ്.

ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലയില്‍ എത്രയും വേഗം തന്നെ ഈ ക്യാംപുകള്‍ പിരിച്ചുവിട്ട് സ്‌കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അഥവ അതിന് സാധിച്ചില്ലെങ്കില്‍ അധ്യാപകരെ ക്യാംപുകളിലെത്തിച്ച് കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടു പോകുവാനും ആലോചനയുണ്ടെന്നാണ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.അതേസമയം മൂന്ന് ദിവസത്തിനകം സ്‌കൂളുകളിലെ ക്യാംപുകള്‍ പൂര്‍ണമായും പിരിച്ചുവിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.