ലോകബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ പാടില്ലെന്നു സി.പി.എം പറഞ്ഞിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്

0

ആലപ്പുഴ: ലോകബാങ്കില്‍നിന്നു വായ്പയെടുക്കാന്‍ പാടില്ലെന്നു സി.പി.എം പറഞ്ഞിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക്.

നിബന്ധനകള്‍ ഉണ്ടാകാന്‍ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജന്‍സികള്‍ ഇടനിലക്കാരായി ഉണ്ടാകില്ല. ‘കില’ ആയിരിക്കും നടത്തിപ്പ് ഏജന്‍സി. സിഎജി ആയിരിക്കും ഓഡിറ്റിങ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയത്തിനു ശേഷമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കുന്നതു ചര്‍ച്ച ചെയ്യാന്‍ ലോക ബാങ്ക് സംഘം ഇന്ന് സംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് ഐസക്കിന്റെ പ്രതികരണം.

ലോകബാങ്കിന്റെ 12 അംഗ സംഘം 15 ദിവസം കേരളത്തില്‍ തങ്ങി വിശദ പഠനം നടത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയുമുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

Leave A Reply

Your email address will not be published.