ഇന്ധനവില‌ വീണ്ടും വർധിച്ചു; പെട്രോൾ‌ വില 83ലേക്ക്

0

കൊച്ചി: ഇന്ധന വില വീണ്ടും വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്ന് പെട്രോൾ വില. നഗരത്തിനുപുറത്ത് ഒരു ലീറ്റർ പെട്രോളിന് 83 രൂപയിലധികം നൽകണം. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയാണു വില.
കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. ലീറ്ററിന് 32 പൈസയാണ് ഇന്നു മാത്രം കൂടിയത്. ഡീസൽ വില നഗരത്തിനുള്ളിൽ 75 കടന്നു. കൊച്ചിയിൽ നഗരപരിധിക്കു പുറത്ത് പെട്രോൾ വില 82 രൂപയ്ക്കു മുകളിലെത്തി.
ഡീസൽ വില 76 രൂപയും കടന്നു. കോഴിക്കോട് നഗരത്തിലും പെട്രോൾ വില ലീറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസൽ വില.
രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണം.

Leave A Reply

Your email address will not be published.