എലിപ്പനി പടരുന്നു : അതീവ ജാഗ്രതയിൽ സംസ്ഥാനം

0

കോഴിക്കോട് : പ്രളയക്കെടുതിയില്‍ നിന്ന് കരകയറിത്തുടങ്ങുന്ന സംസ്ഥാനം പകര്‍ച്ചാവ്യാധികളുടെ പിടിയില്‍. പ്രളയശേഷം പകര്‍ച്ചാവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ച് 43 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 10 പേര്‍ മരിച്ചു. ഇതിൽ  ഒരാളുടെത് മാത്രമാണ് എലിപ്പനിയെന്ന് സ്ഥിരീകരിച്ചത്.കോഴിക്കോട് മൂന്ന്, തൃശ്ശൂർ  ഒന്ന് എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ രണ്ട് പേർ വീതമാണ്  ഞായറാഴ്ച മാത്രം മരിച്ചത്.

കഴിഞ്ഞ  മൂന്ന് ദിവസത്തിനിടെയാണ് മരണസംഖ്യ ഇത്രയും ഉയർന്നത്. 31 പേരാണ് ഈ കാലയളവിൽ മരിച്ചത്. ഇത് കൂടാതെ സംസ്ഥാനത്താകെ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 68 പേര്‍ക്ക് എലിപ്പനി ബാധിച്ചതായി സംശയിക്കുന്നുമുണ്ട്.

Leave A Reply

Your email address will not be published.