കുട്ടനാട്ടില്‍ വെള്ളക്കെട്ട് നീക്കുന്നതില്‍ പാളിച്ച :പരസ്യവിമര്‍ശനവുമായി ജി സുധാകരന്‍

0

ആലപ്പുഴ : കുട്ടനാട്ടിലെ വെളളക്കെട്ട് നീക്കുന്നതിലെ പാളിച്ച തുറന്ന് പറഞ്ഞ് മന്ത്രി ജി സുധാകരന്‍. വെളളം വറ്റിക്കുന്നതില്‍ വേഗത പോരെന്നും പമ്പിംഗിന് പണം കൊടുക്കുന്ന അധികാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിധ്യത്തിലായിരുന്നു സുധാകരന്‍ ഇക്കാര്യം തുറന്നടിച്ചത്.

രണ്ട് തവണയായുണ്ടായ കനത്ത മഴയില്‍ പൂര്‍ണ്ണമായും വെള്ളത്തിലായി പ്രദേശങ്ങളില്‍ ഒന്നാണ് കുട്ടനാട്. പ്രളയം പിന്‍വാങ്ങിയ ശേഷം ഇവിടെ യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളം വറ്റിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതിനെല്ലാം തുടക്കം മുതല്‍ തന്നെ നേതൃനിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു മന്ത്രി ജി സുധാകരന്‍.

കുട്ടനാട് പഴയപോലെയാകാന്‍ കുറച്ചധികം കാലം വേണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ മന്ത്രി ഇതാദ്യമായാണ് ഇവിടുത്തെ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന വിമര്‍ശനം പരസ്യമായി തന്നെ ഉന്നയിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.