ബീഫ് കഴിച്ചതുകൊണ്ട് പ്രളയം; ഹിന്ദുമഹാസഭ തലവന് ‘പണി’ കൊടുത്ത് സൈബർ വാരിയേഴ്സ്

0

മലയാളികൾ ബീഫ് കഴിക്കുന്നത് കൊണ്ടാണ് കേരളത്തിൽ പ്രളയമുണ്ടാകുന്നതെന്ന വിവാദ പരാമർശവുമായി രംഗത്ത് വന്ന അഖിലഭാരത് ഹിന്ദു മഹാസഭയുടെ തലവൻ സ്വാമി ചക്രപാണി മഹാരാജിന് എട്ടിന്റെ പണികൊടുത്ത് കേരള സൈബർ വാരിയേഴ്സ്. ഇയാൾ വാട്ട്സാപ്പിലൂടെ അശ്ലീല സന്ദേശം അയക്കുകയും സെക്സ് വീഡിയോ ആവശ്യപ്പെടുകയും ചെയ്യുന്നതിന്റെ തെളിവുകളാണ് എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പായ കേരള സൈബര്‍ വാരിയേഴ്‌സ് പുറത്തു വിട്ടത്. ഇത്തരത്തിലുള്ള വിരുതൻമാർക്ക് മുൻപും കേരള സൈബര്‍ വാരിയേഴ്‌സ് പണികൊടുത്തിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

ചക്രപാണി ഔദ്യോഗികമായി ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ നല്‍കിയ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്‌ സന്ദേശങ്ങൾ അയച്ചത്. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരുടെ വലയിൽ സ്വാമി വീണതും ചാറ്റ് ചെയ്തതും. സന്ദേശങ്ങൾ അയച്ച ഉടനെ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ബുദ്ധിമുട്ടിയതായി സൈബര്‍ വാരിയേഴ്‌സ് പറയുന്നു. എന്നാൽ തന്റെ യഥാർഥ കൈയ്യിലിരിപ്പ് പുറം ലോകം അറിയാതിരിക്കാൻ ചക്രപാണി നടത്തിയ ശ്രമങ്ങളൊക്കെ പൊളിച്ചടുക്കുകയായിരുന്നു സൈബര്‍ വാരിയേഴ്‌സ്.

ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണമെന്ന സ്വാമി ചക്രപാണിയുടെ പ്രസ്താവനയക്ക് മറുപടിയായി അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈറ്റില്‍ നാടന്‍ ബീഫ് കറിയുടെ പാചകക്കുറിപ്പ് പോസ്റ്റ്‌ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സ്വാമിയുടെ യഥാർഥമുഖം വെളിപ്പെടുത്തുന്ന തെളിവുകൾ സൈബർ വാരിയേഴ്സ് പുറത്തുവിടുന്നത്.

Leave A Reply

Your email address will not be published.