ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് നഷ്ടം മൂന്ന് ലക്ഷം കോടി രൂപ

0

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ ഇടിവ്. മുംബൈ ഒാഹരി സൂചികയായ സെൻസെക്സ് 1000 പോയിന്‍റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയിൽ 300 പോയിന്‍റ് ഇടിവുമാണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 33,723.53 പോയിന്‍റിലും നിഫ്റ്റി 10,138.60 പോയിന്‍റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് ഒാഹരികളിൽ 30 എണ്ണവും നിഫ്റ്റി ഒാഹരികളിലെ 50ൽ 46 എണ്ണവും നഷ്ടത്തിലാണ്. വ്യാപാര ആരംഭത്തിലെ സെൻസെക്സിനുണ്ടായ കനത്ത നഷ്ടം 850 പോയിന്‍റിലേക്ക് കുറഞ്ഞിട്ടുണ്ട്.

രാവിലെ വ്യാപാരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിൽ തന്നെ ഒാഹരി വിപയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഒാട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, ഐ.ടി മേഖലകളെയാണ് ഇടിവ് പ്രതികൂലമായി ബാധിച്ചത്. പ്രധാന കമ്പനികളുടെ വിപണി മൂല്യത്തിൽ 137 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.