ഒമാനിൽ ശനിയാഴ്ച മുതൽ കനത്ത മഴക്ക് സാധ്യത

0

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ലു​ബാ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ സ​ലാ​ല തീ​ര​ത്തു നി​ന്ന്​ 480 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യെ​ത്തി​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. യ​മ​ൻ തീ​ര​വും സ​മീ​പ​ത്തു​ള്ള ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ തീ​ര​വും ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ കാ​റ്റി​​െൻറ സ​ഞ്ചാ​രം. നി​ല​വി​ൽ 119 കി​ലോ​മീ​റ്റ​ർ മു​ത​ൽ 137 കി​ലോ​മീ​റ്റ​ർ വ​രെ​യാ​ണ്​ കാ​റ്റി​​െൻറ കേ​ന്ദ്ര​ഭാ​ഗ​ത്തെ വേ​ഗം. ഇ​ത്​ ശ​ക്​​തി​പ്പെ​ട്ട്​ അ​തി​തീ​വ്ര വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന കാ​റ്റ​ഗ​റി ര​ണ്ട്​ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ശ​നി​യാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ ദോ​ഫാ​ർ, തെ​ക്ക​ൻ അ​ൽ വു​സ്​​ത ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്കും ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. തി​ര​മാ​ല​ക​ൾ ആ​റു​മു​ത​ൽ എ​ട്ടു​മീ​റ്റ​ർ വ​രെ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. കാ​ലാ​വ​സ്​​ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ച്ച്​ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. ലു​ബാ​നെ നേ​രി​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി നാ​ഷ​ന​ൽ എ​മ​ർ​ജ​ൻ​സി മാ​നേ​ജ്​​മ​െൻറ്​ സ​െൻറ​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​ൻ 61 സ്​​കൂ​ളു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.