കേരള ബാങ്കിനായി സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കും

0

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം.

തോട്ടം ഉടമകളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര പദ്ധതികളായ സര്‍വ്വശിക്ഷാ അഭിയാനും (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് സര്‍വ്വശിക്ഷാ അഭിയാനും (ആര്‍.എം.എസ്.എ) സംയോജിപ്പിക്കുന്നതിന് തയ്യാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ചട്ടങ്ങളും മന്ത്രിസഭ അംഗീകരിച്ചു. സംയോജനത്തിന്റെ ഭാഗമായി സ്‌കൂള്‍ എജുക്കേഷന്‍ ഡെവലപ്‌മെന്റ് അതോറിറ്റി കേരള എന്ന പുതിയ സൊസൈറ്റി രൂപീകരിക്കുന്നതാണ്.

Leave A Reply

Your email address will not be published.