ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം

0

മനാമ: ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മനാമയിലെ സുലൈമാനിയ്യ സ്ട്രീറ്റില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടമാണ് തകര്‍ന്നത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. പാകിസ്ഥാനികളും ബംഗ്ലാദേശികളും താമസിക്കുന്ന രണ്ടുനില കെട്ടിടമാണ്​ രാത്രി ഏഴോടെ വലിയ ശബ്​ദത്തിൽ തകർന്നുവീണതെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു.

കെട്ടിടത്തി​​െൻറ താഴത്തെ നിലയിൽ റസ്​റ്റോറൻറ്​ പ്രവർത്തിക്കുന്നുണ്ട്​. അടുക്കളയില്‍ നിന്ന് ഗ്യാസ് സിലിന്‍ഡര്‍ പെട്ടിത്തെറിച്ചാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Leave A Reply

Your email address will not be published.