മലയാള സിനിമയുടെ ചങ്കിടിപ്പു കൂട്ടി മീ ടു

0

മലയാള സിനിമാ രംഗത്തെ പ്രമുഖ സംവിധായകന്മാരുടെയും നടന്മാരുടെയും പേര് മീ ടൂവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ ഉണ്ടാവുമെന്നു സൂചന. ഇന്നു നടക്കാനിരിക്കുന്ന വിമെൻ ഇൻ സിനിമ കളക്ടീവ് (WCC) പത്രസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു.

സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പല മാന്യന്‍മാരുടെയും മുഖംമൂടി വലിച്ചു കീറിയ മീ ടു ക്യാംപെയ്ന്‍ മലയാള സിനിമാ രംഗത്തേക്കും എത്തുന്നുവെന്ന സൂചന നല്‍കി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. ദിലീപ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ സംഘടനയായ ഡബ്ലു സി സി  വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിൻറെ പശ്ചാത്തലത്തിലാണ് വലിയ മീ ടു വെളിപ്പെടുത്തലുകള്‍ക്ക് സാധ്യതയുണ്ടെന്ന പരോക്ഷ സൂചനയുമായി എന്‍ എസ് മാധവന്റെ ട്വീറ്റ് എത്തുന്നത്.

‘വൈകുന്നേരത്തെ ഡബ്ലുസിസി സേേമ്മളനം മാധ്യമപ്രവര്‍ത്തകരാരും വിട്ടു കളയരുത്. ചില വലിയ വെളിപ്പെടുത്തലുകള്‍ക്ക് അത് വേദിയാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്’. മീ ടു എന്ന ഹാഷ്ടാഗോടെ എന്‍ എസ് എഴുതിയ ഈ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്

 

Leave A Reply

Your email address will not be published.