ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാദേവി അന്തരിച്ചു

0

ഹിന്ദുസ്ഥാനി സംഗീതജ്ഞയും ബേസ് സിത്താര്‍ വാദ്യവിദഗ്ധയുമായ അന്നപൂര്‍ണ്ണാ ദേവി (92) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യയായ അന്നപൂര്‍ണ്ണാ ദേവി ഇന്ത്യന്‍ സുബഹാര്‍ എന്നറിയപ്പെടുന്ന സിത്താര്‍, മുഖശംഖ് എന്നിവ ഉള്‍പ്പെടെ ഇരുപത്തിനാലോളം വാദ്യോപകരണങ്ങളില്‍ പ്രാവീണ്യം നേടിയ ആളായിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് അലിഖാന്‍ മകളായ ഇവരെ ആരാധകര്‍ മാ എന്നാ്ണ് വിശേഷിപ്പിച്ചിരുന്നത്.പദ്മ ഭൂഷണ്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Leave A Reply

Your email address will not be published.