ഹർത്താലില്‍ അക്രമം തടയാൻ കർശന നിർദേശം

0

തി​രു​വ​ന​ന്ത​പു​രം: പമ്പയിലും നിലയിക്കലിലും ഉണ്ടായ സം​ഭ​വ​​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ർ​ത്താ​ലി​നോ​ട് അനു​ബ​ന്ധി​ച്ച് സംസ്ഥാന പോലീസ് മേധാവി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യോ അ​ക്ര​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡിജിപി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കൃത്യമായും ഫലപ്രദമായും നടപ്പാക്കും. നി​യ​മ​വാ​ഴ്ച​യും സ​മാ​ധാ​ന ​അ​ന്ത​രീ​ക്ഷ​വും നി​ല​നി​ർ​ത്തു​ന്ന​തി​നും അ​തി​ക്ര​മ​വും പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണ​വും ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ​വി​ധ സു​ര​ക്ഷ​യും ല​ഭ്യ​മാ​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി.

Leave A Reply

Your email address will not be published.