ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമെന്ന് തന്ത്രി

0

പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രിയ്ക്കും രാജകുടുംബത്തിനും മാത്രമേ അങ്ങനെ കയറാന്‍ സാധിക്കുകയുള്ളൂവെന്നും തന്ത്രി വ്യക്തമാക്കി.
എന്നാല്‍, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി എന്ന ആരോപണം നിഷേധിച്ച്‌ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി രംഗത്തെത്തിയിരുന്നു. ആദ്യം ഇരുമുടിക്കെട്ടുപയോഗിച്ച്‌ പടി കയറിയിരുന്നു. പിന്നീട് സംഘര്‍ഷമുണ്ടായപ്പോഴാണ് പതിനെട്ടാം പടിയുടെ സമീപത്ത് എത്തിയത്. സംശയമുണ്ടെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും തില്ലങ്കേരി വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷമുണ്ടായപ്പോള്‍ പ്രവര്‍ത്തകരെ ശാന്തമാക്കാനാണ് പൊലീസിന്‍റെ മൈക്ക് ഉപയോഗിച്ചത്. ആചാര ലംഘനങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ശബരിമലയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്ന് ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസും പ്രതികരിച്ചിരുന്നു. ആചാരം ലംഘനമുണ്ടായാല്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.