മമ്മൂട്ടി ചിത്രത്തില്‍ ആസിഫലിയും

0

ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഉണ്ടയില്‍ ഒരു പ്രധാന വേഷത്തില്‍ ആസിഫലിയും എത്തുന്നുവെന്ന് സൂചന. നിലവില്‍ കണ്ണൂരില്‍ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്ന ചിത്രം ആക്ഷന്‍ കോമഡിയാണ്. ഛത്തീസ്ഗഡ് ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിലെ ആസിഫിന്‍റെ സാന്നിധ്യം അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ആസിഫ് അഭിനയിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്.

Leave A Reply

Your email address will not be published.