ബെംഗളുരു എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി

0

കൊച്ചി: തുടര്‍ച്ചയായ നാലു സമനിലകള്‍ക്കൊടുവില്‍ ആറാം മത്സരത്തില്‍ കരുത്തരായ ബെംഗളുരു എഫ് സിക്കെതിരെ സെല്‍ഫ് ഗോളിന് കേരളത്തിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്. ആദ്യപകുതിയില്‍ ബെംഗളൂരുവിനായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും (17), ബ്ലാസ്റ്റേഴ്സിനായി സ്ലാവിസ സ്റ്റോയനോവിച്ചും (30, പെനല്‍റ്റി) ലക്ഷ്യം കണ്ടപ്പോള്‍, രണ്ടാം പകുതിയില്‍ സെര്‍ബിയന്‍ താരം നിക്കോള ക്രമാരവിച്ച്‌ (80) വഴങ്ങിയ സെല്‍ഫ് ഗോള്‍ ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോല്‍വി സമ്മാനിച്ചു. അഞ്ചു മല്‍സരങ്ങളില്‍നിന്ന് നാലാം വിജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്സി, 13 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സീസണിലെ ആദ്യ തോവല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് ആകട്ടെ, ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനതത്ത് തുടരുന്നു.

Leave A Reply

Your email address will not be published.