മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം വിപണിയിലേക്ക്

0

മഹീന്ദ്രയുടെ ഏറ്റവും പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിന്‍റെ ഔദ്യോഗിക നാമം അല്‍ടുറാസ്. വാഹനത്തിന്‍റെ പേര് ഇന്‍ഫെര്‍ണോ ആകുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന സൂചന. നവംബര്‍ 24നാണ് വാഹനം പുറത്തിറങ്ങുന്നത്. 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാവും; 187 ബി എച്ച്‌ പിയോളം കരുത്തും 420 എന്‍ എം ടോര്‍ക്കുമാണ് പുത്തന്‍ എസ്സ് യു വിക്ക് കരുത്ത് പകരുക. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യമാണ് മഹിന്ദ്ര ഒരുക്കിയിട്ടുള്ളത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡേവര്‍, ഇസൂസു എം യു-എക്സ് എന്നീ വാഹനങ്ങളാണ് അല്‍ടുറാസിന്റെ എതിരാളികള്‍. അഡ്വാന്‍സ്ഡ് ഹൈ സ്ട്രെങ്ത് സ്റ്റീല്‍ ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പുത്തന്‍ വാഹനത്തിനായി വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്.

Leave A Reply

Your email address will not be published.