ശിഖര്‍ ധവാന്‍ ഐ.പി.എല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് മാറി

0

ന്യൂഡല്‍ഹി:ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ നിന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് മാറി. ധവാന് പകരം വിജയ ശങ്കര്‍, ഷഹബാസ് നദിം, അഭിഷേക് ശര്‍മ എന്നിവരെ ഡെയര്‍ ഡെവിള്‍സ് സണ്‍റൈസേഴ്സിന് കൈമാറിയിട്ടുണ്ട്. പ്രതിഫലക്കാര്യത്തില്‍ സണ്‍റൈസേഴ്സിന്‍റെ മാനേ്മെന്റുമായി ധവാന സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2013 മുതല്‍ സണ്‍റൈസേഴ്സിന്‍റെ താരമായിരുന്ന ധവാന്‍ അവര്‍ക്കായി 91 ഇന്നിംഗ്സുകളില്‍ നിന്നായി 2768 റണ്‍സ് നേടിയിട്ടുണ്ട്. 2018ല്‍ വാര്‍ണറെയും ഭുവനേശ്വറിനെയും നിലനിറുത്തിയ സണ്‍റൈസേഴ്സ് 5.2കോടിരൂപയ്ക്ക് റൈറ്ര് ടു മാച്ച്‌ കാര്‍ഡിലൂടെയാണ് (ആര്‍.ടി.എം) വീണ്ടും ധവാനെ ടീമിലെത്തിച്ചത്.

 

 

Leave A Reply

Your email address will not be published.