ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി

0

മുംബൈ: മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കി സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി രംഗത്ത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും തൃപ്തി പറഞ്ഞു. 17ാംതിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കി.
ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കുന്നതാണ്. ശേഷം നവംബര്‍17 നായിരിക്കും മണ്ഡലപൂജകള്‍ക്കായി ക്ഷേത്രം തുറക്കുന്നത്. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.