ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെക്ക് തകര്‍പ്പന്‍ വിജയം

0

സില്‍ഹെറ്റ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്‌വെക്ക് 151 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം.  321 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞു. 169 റണ്‍സില്‍ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.
വിക്കറ്റ് പോകാതെ 26 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ബംഗ്ലാദേശിന് വിജയലക്ഷ്യം കണ്ടെത്താന്‍ രണ്ടു ദിവസം ബാക്കിയുണ്ടായിരുന്നു.

ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസ്-ഇംറുള്‍ ഖയാസ് സഖ്യം 56 റണ്‍സ് നേടി ഭേദപ്പെട്ട തുടക്കം നല്‍കുകയും ചെയ്തു. എന്നാല്‍ 23 റണ്‍സുമായി ദാസ് മടങ്ങിയതോടെ ബംഗ്ലാദേശിന്‍റെ തകര്‍ച്ച തുടങ്ങി. ഇംറുള്‍ ഖയാസ് (43), ആരിഫുള്‍ ഹഖ് (38) എന്നിവര്‍ മാത്രമാണ് പൊരുതിയത്. സിംബാബ്‌വെക്ക് വേണ്ടി ബ്രണ്ടന്‍ മൗറ്റ നാലും സിക്കന്ധര്‍ റാസ മൂന്നും വിക്കറ്റുകള്‍ നേടി.

Leave A Reply

Your email address will not be published.