ഐഎസ്‌എല്‍ ഫുട്‌ബോളില്‍ പുണെയെ തകര്‍ത്ത് ചെന്നൈ

0

പുണെ: ഐഎസ്‌എല്‍ ഫുട്‌ബോളില്‍ പുണെയെ 4-2നു തകര്‍ത്ത് ചെന്നൈ കുറിച്ചത് സീസണിലെ ആദ്യജയം. മലയാളി താരം ആഷിഖ് കുരുണിയന്‍ പുണെയ്ക്കു വേണ്ടി ആദ്യം ഗോള്‍ നേടിയെങ്കിലും രണ്ടാം പകുതിയിലെ ഉജ്വല പ്രകടനത്തോടെ ചെന്നൈ മല്‍സരം സ്വന്തമാക്കി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്‌സലീഞ്ഞോ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തു പേരുമായിട്ടാണ് പുണെ മല്‍സരം പൂര്‍ത്തിയാക്കിയത്.

ഒന്‍പതാം മിനിറ്റില്‍ റോബിന്‍ സിങിന്‍റെ ക്രോസ് ഫീല്‍ഡ് പാസില്‍ നിന്നായിരുന്നു ആഷിഖിന്‍റെ ഗോള്‍. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ചെങ്കിലും ചെന്നൈയ്ക്കു ഗോള്‍ തിരിച്ചടിക്കാനായില്ല. 53ാം മിനിറ്റില്‍ മെയില്‍സണ്‍ ആല്‍വസാണ് ചെന്നൈയുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. രണ്ടു മിനിറ്റിനകം ഗ്രിഗറി നെല്‍സണ്‍ ലീഡും നല്‍കി. ഇനിഗോ കാല്‍ഡറോണ്‍, തോയ് സിങ് എന്നിവര്‍ ചെന്നൈയുടെ ജയമുറപ്പിച്ച ശേഷമായിരുന്നു പുണെയ്ക്ക് ആശ്വാസമായി ജൊനാതന്‍ വിലയുടെ ഗോള്‍.

Leave A Reply

Your email address will not be published.