പുതിയ ഉപയോക്താക്കള്‍ക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍

0

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കള്‍ക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ തങ്ങളുടെ അവതരിപ്പിച്ച്‌ എയര്‍ടെല്‍. 178 രൂപ മുതല്‍ 559 രൂപയ്ക്കുളളിലെ പ്ലാനുകളാണിവ. ഈ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസം മുതല്‍ 90 ദിവസം വരെയാണ്. കൂടാതെ പ്രതിദിനം 2ജിബി ഡേറ്റ വരെ വാഗ്ദാനം ചെയ്യുന്നു. പുതിയ എയര്‍ടെല്‍ സിം വാങ്ങുന്നവര്‍ക്കാണ് ഈ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്.

എയര്‍ടെല്ലിന്‍റെ പുതുതായി അവതരിപ്പിച്ച 178 രൂപ പ്രീപെയ്ഡ് പ്ലാനില്‍ 1.4ജിബി 3ജി/4ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഒപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

പ്രതിദിനം 1.4ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുന്നത്. ഒപ്പം പ്രതിദിനം 100 എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്‍റെ 344 രൂപ പ്ലാനില്‍ 2 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്‌എംഎസ് എന്നിവയും ഇതേ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലിന്‍റെ ഈ പ്ലാനില്‍ അണ്‍ലിമറ്റഡ് വോയിസ് കോള്‍, പ്രതിദിനം 1.4ജിബി ഡേറ്റ, പ്രതിദിനം 100 എസ്‌എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

559 രൂപ പ്ലാനിലാണ് ഏറ്റവും കൂടുതല്‍ വാലിഡിറ്റി നല്‍കുന്നത്. അതായത് 90 ദിവസം. ഇതു കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നുണ്ട്.

Leave A Reply

Your email address will not be published.