റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കും

0

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കും. അടുത്ത ബോര്‍ഡ് മീറ്റിംഗിനുശേഷം അദ്ദേഹം രാജിസമര്‍പ്പിക്കുമെന്ന് മണിലൈഫ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് മണിലൈഫിന്‍റെ റിപ്പോര്‍ട്ട്. ഏറെ നാളായി കേന്ദ്ര സര്‍ക്കാരും ആര്‍ ബി ഐയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍നിന്ന് 3.6ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ ബി ഐ നിരസിച്ചു.

ഹൗസിങ്,ഫിനാന്‍സിങ് കമ്ബനികള്‍ തകരുന്നത് ഒഴിവാക്കാന്‍ സമ്ബദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കുക, തകരാന്‍ സാധ്യയുള്ള ബാങ്കുകളെ അതില്‍നിന്ന് രക്ഷിക്കാനായി ആര്‍ ബി ഐ ആവിഷ്‌കരിച്ച പി സി എ ചട്ടങ്ങളില്‍ ഇളവു വരുത്തുക തുടങ്ങിയ കാര്യങ്ങളും തര്‍ക്കത്തിന് കാരണങ്ങളായിരുന്നു. റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ വി. ആചാര്യ ആരോപിച്ചിരുന്നു.
അതേസമയം ബാങ്കിംഗ് മേഖലയുടെ റെഗുലേറ്റര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്ക് വലിയ വീഴച വരുത്തിയെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്‌ലിയും വിമര്‍ശിച്ചിരുന്നു.

Leave A Reply

Your email address will not be published.