പ്രയാഗ മാര്‍ട്ടിന്‍ കന്നടയിലേക്ക്

0

പ്രയാഗ മാര്‍ട്ടിന്‍ സൂപ്പര്‍താരം ഗണേഷിനൊപ്പം കന്നഡയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഗീത എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. നവാഗതനായ വിജയ് നാഗേന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി എത്തിയ പ്രയാഗ, മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്.ഒരുമുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഋതിക് റോഷന്‍,രാമലീല, ഒരേ മുഖം, ഫുക്രി,പോക്കിരി സൈമണ്‍, ഒരു പഴയ ബോംബ് കഥ എന്നിവയാണ് പ്രയാഗ നായികയായി വേഷമിട്ട ചിത്രങ്ങള്‍. ഉള്‍ട്ട, ഗീത തുടങ്ങിയവയാണ് പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍.

Leave A Reply

Your email address will not be published.