കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. യോഗ്യത ഇല്ലാത്തവരെ കിട്ടാനില്ലാത്തതിനാലാണ് മന്ത്രിയുടെ ബന്ധുവിനെ നിയമിച്ചതെന്നത് ശുദ്ധ അസംബന്ധമാണ്. ഇന്റര്‍വ്യൂവില്‍ യോഗ്യരെത്തിയില്ലെങ്കില്‍ വീണ്ടും അപേക്ഷ ക്ഷണിക്കണം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത മാറ്റിയത് എന്തിനാണെന്ന് വിശദീകരിക്കാന്‍ മന്ത്രിക്കായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ സി.ഇ.ഒ, എം.ഡി, ജനറല്‍ മാനേജര്‍ നിയമനങ്ങളില്‍ വിജിലന്‍സ് ക്ളിയറന്‍സ് വേണമെന്ന് മന്ത്രിസഭാ തീരുമാനം ജലീലിന് ബാധകമല്ലേ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി രാജിവയ്‌ക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യു.ഡി.എഫ് യോജിച്ച പോരാട്ടം നടത്തും. നിയമസഭാ സമ്മേളനത്തിലും പ്രശ്നം ഉന്നയിക്കും.

Leave A Reply

Your email address will not be published.