കലിഫോര്‍ണിയയില്‍ മദ്യശാലയില്‍ വെടിവയ്പ്; ആളപായമില്ല

0

തൗസന്‍റ് ഓക്ക്സ്: കലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്ക്സ് നഗരത്തിലെ മദ്യശാലയിലുണ്ടായ വെടിവയ്പില്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ബോര്‍ഡര്‍ലൈന്‍ ബാര്‍ ആന്‍ഡ് ഗ്രില്ലിലാണ് സംഭവമുണ്ടായത്. തോക്കുമായെത്തിയ അക്രമി ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.