അമേരിക്കയിലെ നിശാക്ലബില്‍ വെടിവയ്പ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

0

കാലിഫോര്‍ണിയ: അമേരിക്കയിലെ നിശാക്ലബില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ് നടത്തിയ ആളുടെ മൃതദേഹവും ക്ലബില്‍ നിന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല . അക്രമി സ്വയം വെടിവച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. തെക്കന്‍ കാലിഫോര്‍ണിയ തൗസന്‍ഡ്സ് ഓക്സിലിലെ ബോര്‍ഡര്‍ ലൈണ ബാര്‍ ആന്‍ഡ് ഗ്രില്‍ നിശാക്ലബില്‍ വ്യാഴാഴ്ച യു.എസ് സമയം രാത്രി 11.30നായിരുന്നു സംഭവം. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടന്ന പരിപാടിയില്‍ ഇരുനൂറോളം പേര്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കിടയിലേക്ക് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം 30 തവണ അക്രമി നിറയൊഴിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല. പൊലീസ് സര്‍ജന്റ് റൊണ്‍ ഹെലൂസ് ആണ് കൊല്ലപ്പെട്ടത്.

Leave A Reply

Your email address will not be published.