ട്വന്റി-20 പരമ്ബരയ‌്ക്കുള്ള ഓസ‌്ട്രേലിയന്‍ടീമിനെ പ്രഖ്യാപിച്ചു

0

മെല്‍ബണ്‍: ട്വന്റി-20 പരമ്ബരയ‌്ക്കുള്ള ഓസ‌്ട്രേലിയന്‍ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ മിച്ചെല്‍ സ‌്റ്റാര്‍ക‌്, സ‌്പിന്നര്‍ നഥാന്‍ ല്യോണ്‍, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ‌് എന്നിവരെ ഒഴിവാക്കി. പേസര്‍ പീറ്റര്‍ സിഡ്ഡിലിനും ടീമില്‍ ഇടംനേടാനായില്ല. പാകിസ്ഥാനെതിരായ ട്വന്റി-20യില്‍ വിശ്രമം അനുവദിച്ച മാര്‍കസ‌് സ്റ്റോയിനിസ് തിരിച്ചെത്തി. നവംബര്‍ 17നാണ‌് ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി-20 മത്സരം. 21നാണ‌് ഇന്ത്യക്കെതിരായ പരമ്ബര തുടങ്ങുന്നത‌്.
ടീം: ആരോണ്‍ ഫിഞ്ച‌്, അലക‌്സ‌് കാരി, ആഷ‌്ടോണ്‍ ആഗര്‍, ജേസണ്‍ ബെഹറന്‍ഡോര്‍ഫ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ക്രിസ‌് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, ഡി ആര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലെയ്ക്ക്, മാര്‍കസ‌് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, ആദം സാംബ.

Leave A Reply

Your email address will not be published.