മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഎം

0

രുവനന്തപുരം: കെ.ടി. ജലീലിനെ ബന്ധുനിയമന വിവാദത്തില്‍ പിന്തുണച്ച്‌ സി.പി.എം. ആരോപണത്തില്‍ കഴമ്ബില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തല്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായ ധാരണയും ഇതാണ്. ബന്ധുനിയമന ആരോപണത്തിന്റെ പേരില്‍ കെ.ടി ജലീലിനെ സി.പി.എം നിലവില്‍ കൈവിടില്ലെന്ന് വ്യക്തമായി. നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എ.കെ.ജി സെന്ററിലെത്തി കോടിയേരിയെ കണ്ട് ജലീല്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

 

Leave A Reply

Your email address will not be published.