ശ്രീലങ്കയ്ക്കെതിരെ ഇംഗ്ളണ്ടിന് മികച്ച സ്കോര്‍

0

ഗോള്‍ : ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ളണ്ടിന് മികച്ച സ്കോര്‍. ആദ്യ ഇന്നിംഗ്സില്‍ 342 റണ്‍സ് നേടിയിരുന്ന ഇംഗ്ളണ്ട് 322/6 എന്ന സ്കോറില്‍ ഇന്നിംഗ്സ് ഡിക്ളയര്‍ ചെയ്തു. 462 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്ക മൂന്നാംദിനം കളിനിറുത്തുമ്ബോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്‍സ് നേടിയിട്ടുണ്ട്.

കീറ്റണ്‍ ജെന്നിംഗ്സിന്‍റെ സെഞ്ച്വറിയും (146) , ബെന്‍സ്റ്റോക്സിന്‍റെ അര്‍ദ്ധ സെഞ്ച്വറി (62) യുമാണ് ഇംഗ്ളണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ നല്‍കിയത്. തന്‍റെ അവസാന ടെസ്റ്റിനിറങ്ങിയ ലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സില്‍ ഹെറാത്തിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു.

രണ്ടുദിവസവും 10 വിക്കറ്റുകളും ശേഷിക്കേ ലങ്കയ്ക്ക് ജയിക്കാന്‍ 447 റണ്‍സ് കൂടി വേണം.

Leave A Reply

Your email address will not be published.