സിന്ധുവും ശ്രീകാന്തും ചൈനാ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

0

ഇന്ത്യയുടെ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും ചൈനാ ഓപ്പണ്‍ ബാഡ്മിന്റണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. തായ്‌ലന്‍ഡിന്‍റെ ബുസനനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 21-12, 21-15 എന്നായിരുന്നു സ്‌കോര്‍. അതേസമയം ഇന്‍ഡോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെയാണ് കിഡംബി ശ്രീകാന്ത് പരാജയപ്പെടുത്തിയത്. 10-21, 21-9, 21-9 എന്നായിരുന്നു സ്‌കോര്‍.

സിന്ധുവിന് ഇനി നേരിടേണ്ടത് ചൈനയുടെ ഹീ ബിങ്ജിയാവേയെയാണ്. ഇതിന് മുമ്ബ് ഹീയുമായി സിന്ധു രണ്ട് തവണ പരാജയപ്പെട്ടിട്ടുണ്ട്. ശ്രീകാന്ത് ഇനി നേരിടുക ചൈനീസ് തായ്‌പേയിയയുടെ ചൗ ടീന്‍ ചെന്നിനെയാണ്. കഴിഞ്ഞ മൂന്ന് കൊല്ലങ്ങള്‍ക്കിടയില്‍ ശ്രീകാന്ത് ചൗവുമായി മൂന്ന് തവണ പരാജയപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.