അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണനയിലെന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി

0

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​ര് ക​ര്‍​ണാ​വ​തി എ​ന്നാ​ക്കി മാ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണനയിലെന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്ബ് പേ​രു​മാ​റ്റം നി​ല​വി​ല്‍ വ​രു​മെ​ന്നും രൂ​പാ​ണി പ​റ​ഞ്ഞു. ഫൈ​സാ​ബാ​ദി​ന്‍റ പേ​ര് അ​യോ​ധ്യ​യെ​ന്നാ​ക്കു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെയാണ് അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​രു മാ​റ്റാ​നൊ​രു​ങ്ങി ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്‍. അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്ന പേ​ര് അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ആ ​പേ​രു മാ​റ്റേ​ണ്ട​താ​ണെ​ന്നും ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍‌ പ​ട്ടേ​ല്‍ പ​റ​ഞ്ഞിരുന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​ര് ക​ര്‍​ണാ​വ​തി എ​ന്നാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

Leave A Reply

Your email address will not be published.