ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

0

ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 211 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ക്ലാസിക് സ്പിന്നര്‍ രംഗണ ഹെറാത്തിന്‍റെ വിടവാങ്ങല്‍ മത്സരത്തില്‍ ഒരു ദിവസം ശേഷിക്കെ തന്നെ ലങ്ക തോല്‍വി സമ്മതിക്കുകയായിരുന്നു. ഇംഗ്ലണ്ടുയര്‍ത്തിയ 462 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ടെസ്റ്റിന്‍റെ നാലാം ദിനമായ ഇന്നലെ 250 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു. സ്കോര്‍: ഇംഗ്ലണ്ട് 342 & 322/6ഡിക്ലയേര്‍ഡ്, ശ്രീലങ്ക 203/10 & 250/10.

15/0 എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്കയെ 4 വിക്കറ്റെടുത്ത മോയിന്‍ അലിയും 3 വിക്കറ്റെടുത്ത ജാക്ക് ലീച്ചും ചേര്‍ന്ന് ചുരുട്ടിക്കെട്ടുകയായിരുന്നു. അര്‍ദ്ധ സെഞ്ചവറി നേടിയ ഏയഞ്ചലോ മാത്യൂസിനും (53), കുശാല്‍ മെന്‍ഡിസിനും (45) മാത്രമേ ലങ്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. തന്‍റെ വിടവാങ്ങല്‍ മത്സരം കളിച്ച ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇടങ്കൈയന്‍ സ്പിന്നര്‍മാരില്‍ പ്രഥമഗണനീയനായ രംഗണ ഹെറാത്തിനെ റണ്ണൗട്ടാക്കി ഇംഗ്ലണ്ട് ലങ്കന്‍ ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. 13 മത്സരത്തിന് ശേഷമാണ് ഒരു എവേ മത്സരത്തില്‍ ഇംഗ്ലണ്ട് ജയം നേടുന്നത്.

Leave A Reply

Your email address will not be published.