കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം മലപ്പുറത്തിന്

0

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പ് കിരീടം മലപ്പുറത്തിന്. ഇന്ന് കലാശ പോരാട്ടത്തില്‍ കോട്ടത്തെ തോല്‍പ്പിച്ചാണ് മലപ്പുറം കിരീടം ഉയര്‍ത്തിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മലപ്പുറത്തിന്‍റെ വിജയം. മലപ്പുറത്തിനായി അക്ബര്‍ സിദ്ദീഖ് ഇരട്ട ഗോളുകള്‍ നേടി.

ആല്‍ഫിന്‍ ആണ് മറ്റൊരു സ്കോറര്‍. സെമി ഫൈനലില്‍ ഇരട്ട ഗോളുകള്‍ മലപ്പുറത്തിനായി നേടിയിരുന്നു. സെമിയില്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ച്‌ ആയിരുന്നു മലപ്പുറം ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മലപ്പുറത്തിന്‍റെ സെമിയിലെ വിജയം. ക്വാര്‍ട്ടറില്‍ വയനാടിനെയും മലപ്പുറം തോല്‍പ്പിച്ചു.

Leave A Reply

Your email address will not be published.