യുവേഫ നേഷന്‍സ് ലീഗിനായുള്ള ഇറ്റാലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

0

യുവേഫ നേഷന്‍സ് ലീഗിനായുള്ള ഇറ്റാലിയന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. മരിയോ ബലോട്ടെലിയും ആന്‍ഡ്രിയ ബലോട്ടിയും സ്‌ക്വാഡില്‍ ഇടം നേടിയില്ല. യുവതാരം സാന്‍ഡ്രോ ടോണാലിയും റോബര്‍ട്ടോ മാന്‍ചിനി പ്രഖ്യാപിച്ച ഇരുപത്തിഏഴംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ചുഗലിനോടും അതിനു ശേഷം ബെല്‍ജിയത്തില്‍ വെച്ച്‌ നടക്കുന്ന അമേരിക്കയെതിരായ സൗഹൃദ മത്സരത്തിനുമാണ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. യൂറോപ്പിലെ ആദ്യ ഡിവിഷന്‍ ഫുട്ബാളില്‍ തുടരാന്‍ ജയം ഇറ്റലിക്ക് അനിവാര്യമാണ്.

Leave A Reply

Your email address will not be published.