ജോജു ജോര്‍ജിന്‍റെ ജോസഫിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

0

ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ജോസഫിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. നടന്‍ നിവിന്‍ പോളിയാണ് ഗാനം റിലീസ് ചെയ്തത്.ഉയിരിന് നാഥനെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.

ചിത്രം നവംബര്‍ 16നാണ് തിയേറ്ററുകളിലെത്തുന്നത്. എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്‍റെ വേഷമാണ് ജോജുവിന്. ഷാഹി കബീര്‍ തിരക്കഥ എഴുതുന്ന ചിത്രം ഒരു പൊലീസുകാരന്‍റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് സൂചന. സൗബിന്‍ താഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Leave A Reply

Your email address will not be published.